സര്‍വ്വീസുകള്‍ അട്ടിമറിക്കുന്നു: കെഎസ്ടി എംപ്ലോയീസ് സംഘ്

Thursday 29 September 2016 10:26 pm IST

കോട്ടയം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള മലബാര്‍ സര്‍വ്വീസുകള്‍ അട്ടിമറിക്കുന്നതിനെതിരെ കെഎസ്ടി എംപ്ലോയിസ് സംഘ്(ബിഎംഎസ്)സമരപരിപാടികള്‍ ആരംഭിക്കുന്നു. കോട്ടയം ഡിപ്പോയില്‍ നിന്നും വൈകുന്നേരം മലബാര്‍ ഭാഗത്തേക്കുള്ള സര്‍വ്വീസുകള്‍ ആയ 21.00മണി കോഴിക്കോട്, 17.00മണി കണ്ണൂര്‍ ഉദയഗിരി, 20.15 കാസര്‍കോട് ജെറ്റ് സര്‍വ്വീസ് തുടങ്ങിയവയും കൂടാതെ 1720 50.00 മൈസൂര്‍, 18.00മണി 1ലക്ഷം ബാംഗ്ലൂര്‍ സര്‍വ്വീസുകളില്‍ ഓരോ ബസുകള്‍ വീതം ഇടിച്ചു പണിയായി കിടക്കുന്നതുമൂലം ഈസര്‍വ്വീസുകള്‍ക്ക് പകരം പുതിയ ബസ് അനുവദിക്കാത്തതുമൂലം ഇടവിട്ട ദിവസങ്ങളില്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. തന്‍മൂലം യാത്രാക്ലേശവും ആര്‍ടിസിക്ക് വരുമാന നഷ്ടവും ഉണ്ടാകുന്നു. കൂടാതെ കണ്ണൂര്‍, കാസര്‍കോട്, പഞ്ചിക്കല്‍ സര്‍വ്വീസ് തുടങ്ങുവാന്‍ അനുമതി നല്‍കിയിട്ടും ഓടാതെ കിടക്കുകയാണ്. ഇതുമൂലം നാലരമണിക്കൂര്‍ സമയം കോട്ടയത്തുനിന്നും മലബാര്‍ ഭാഗത്തേക്ക് സര്‍വ്വീസുകള്‍ പോകുന്നില്ല. ഇതുമുതലെടുത്ത് പ്രൈവറ്റ് മുതലാളിമാര്‍ കൊള്ളലാഭം കൊയ്യുകയുമാണ്. ആയതിനാല്‍ ഈ സര്‍വ്വീസുകള്‍ എത്രയും വേഗം പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുകയും ആര്‍ടിസിക്ക് വരുമാനം കൂട്ടണമെന്നും കെഎസ്ടിഇഎസ് കോട്ടയം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കാര്യങ്ങളില്‍ ആര്‍ടിസി കോട്ടയം മാനേജ്‌മെന്റ് അലംഭാവം കാട്ടിയാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ടിഇഎസ് മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ കെഎസ്ടിഇഎസ് യൂണിറ്റ് പ്രസിഡന്റ് സുധീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറിീ പി.സി.സന്തോഷ്, യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ജി.രാജേഷ്, ഇ.ടി.ഓമനക്കുട്ടന്‍, വി.പി.സതീഷ് കുമാര്‍, എം.ജി.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.