കോട്ടയം: കേരള സ്റ്റേറ്റ് പെന്ഷനേ്സ് സംഘിന്റെ ജില്ലാ വാര്‍ഷിക സമ്മേളനവും വയോജനദിനാചരണവും ഒക്ടോ.1ന് 3ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ഷിക സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ജി.സുധാകരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് പി.പ്രഭാകരന് നായര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.ആര്.വിശ്വംഭരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന വയോജന ദിനാചരണത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൊച്ചുണ്ണി ഉദ്ഘാടനം ചെയ്യും. ടി.എന്‍.ശങ്കരപിള്ള, ആര്.സൂര്യനാരായണ ശര്‍മ്മ എന്നിവരെ കൊച്ചിന് ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ ബി.രാധാകൃഷ്ണമേനോന് ആദരിക്കും. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.എന്‍.ഹരികുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ആര്.അജിത് കുമാര്‍, എഫ്ഇടിഒ ജില്ലാ പ്രസിഡന്റ് ജി.എന്‍.രാംപ്രകാശ്, എംജി യൂണി.എംപ്ലോയിസ് സംഘ് സെക്രട്ടറി പി.കെ.രമേശ് കുമാര്‍ ട്രഷറര്‍ പി.ജി.ശ്രീകേശ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: