ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം

Thursday 29 September 2016 10:28 pm IST

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം 2മുതല്‍ 11വരെ നടക്കും. ദേവസ്വം ബോര്‍ഡും, ക്ഷേത്രോപദേശക സമിതിയും ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 2ന് വൈകിട്ട് 6.30ന് നവരാത്രി സംഗീതോത്സവം ഭദ്രദീപ പ്രകാശനം ബോര്‍ഡംഗം അജയ്തറയില്‍ നിര്‍വ്വഹിക്കും. 6ന് കലാപരിപാടികളുടെ ഉദ്ഘാടനം കോട്ടയം രജ്ഞിനിസംഗീതസഭ പ്രസിഡന്റ് വി.വി. കേശവന്‍ നമ്പുതിരി നിര്‍വ്വഹിക്കും. 9 ന് വൈകിട്ട് 6നാണ് പൂജവയ്പ്. 10ന് രാവിലെ 8.30ന് സാരസ്വത സമൂഹാര്‍ച്ചന, വൈകീട്ട് 7ന് ഭരതനാട്യം'. 11ന് രാവിലെ 7ന് വിദ്യാരംഭം. അജയ്തറയില്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, എ. അജിത്കുമാര്‍, ഡോ. ടി.കെ. ജയകുമാര്‍, പ്രഫ. ഹേമന്ദ്കുമാര്‍, പ്രഫ.അനന്തപത്മനാഭ അയ്യര്‍ എന്നിവര്‍ എഴുത്തിനിരുത്തും. ദേവസ്വം അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണന്‍, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.