ഭീകരരെ പ്രതിരോധിക്കാന്‍ ആക്രമണമാകാം: റാത്തോഡ്

Thursday 29 September 2016 10:49 pm IST

ന്യൂദല്‍ഹി: ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും സ്വയം സംരക്ഷണത്തിന് ആക്രമണം നടത്തുന്നതില്‍ തെറ്റില്ലെന്നും കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്. പാക് അധീന കശ്മീര്‍ ഭാരതത്തിന്റേതാണ്. അവിടെയുള്ള ഭീകരര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. ഇതില്‍ തെറ്റില്ല. വലിയ തോതിലുള്ള ആള്‍ബലമോ ആയുധങ്ങളോ ഉപയോഗിക്കാതെ നടത്തിയ തിരിച്ചടി പൂര്‍ണ്ണമായും സൈനിക നടപടിയെന്ന് പറയാനാകില്ല. ഭീകരവിരുദ്ധ നടപടി മാത്രമാണിത്. ഇത് രഹസ്യമാക്കി വെക്കേണ്ട ആവശ്യമില്ലെന്നും റാത്തോഡ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.