ന്യൂദല്‍ഹി: പ്രതിരോധ വകുപ്പിന് 1,900 കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാന്‍ പ്രതിരോധ സാമഗ്രി വാങ്ങല്‍ സമിതി (ഡിഎസി) അനുമതി നല്കി. ജമ്മുകശ്മീരിന് ഇലക്ട്രോണിക് യുദ്ധ സംവിധാനം വാങ്ങാനുള്ള 330 കോടി രൂപയുടെ പദ്ധതിയും ഇതിലുണ്ട്.
405 കോടിയുടെ ടാങ്ക് വേധ ആയുധങ്ങള്‍, 725 കോടിയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണസാമഗ്രികള്‍, 450 കോടിയുടെ യുദ്ധക്കപ്പല്‍ അറ്റകുറ്റപ്പണി ഉപകരണങ്ങള്‍ എന്നിങ്ങനെയാണ് അനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: