മുന്‍ മന്ത്രി ശര്‍മ്മയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

Thursday 7 July 2011 1:34 pm IST

തൃശൂര്‍: മുന്‍ മന്ത്രി എസ്. ശര്‍മക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇടക്കൊച്ചിയില്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം സ്ഥാപിക്കുന്നതിനായി സ്ഥലമേറ്റെടുത്തതില്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി ഇളവ്‌ ചെയ്‌തു കൊടുത്തതിലൂടെ 19 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ടി.സി.മാത്യൂ, ടാക്സ്‌ സെക്രട്ടറി മാരപാണ്ഡ്യന്‍ എന്നിവരുള്‍പ്പെടെ 18 പേര്‍ക്കെതിരെയാണ്‌ അന്വേഷണം. സെപ്തംബര്‍ 17നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ കോടതി നിര്‍ദ്ദേശം.