കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സ്വാമി ആനന്ദതീര്‍ത്ഥ കാമ്പസ്സിന്റേയും കേരള സയന്‍സ് അക്കാദമിയുടെയും കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍യൂണിവേഴ്സിറ്റി ബയോസയന്‍സ് സെന്ററിന്റേയും നേതൃത്വത്തില്‍ ഓസോണ്‍ ദിനം ആചരിച്ചു. കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാനും കേരള സയന്‍സ് അക്കാദമി പ്രസിഡന്റും ആയ ഡോ.ഉമ്മന്‍ വി ഉമ്മന്‍ ഓസോണ്‍ ദിനം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത് അധ്യക്ഷത വഹിച്ചു. കേരള ബയോടെക്നോളജി കമ്മീഷന് സീനിയര്‍ ഉപദേഷ്ടാവ് ഡോ.ജി.എം.നായര്‍ ക്ലൈമറ്റ് ചെയിഞ്ച് അഡാപ്റ്റേഷന് ആന്റ് മിറ്റിഗേഷന്‍ സ്ട്രാറ്റജീസ് എന്ന വിഷയത്തില്‍ കഌസ്സെടുത്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റി ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്.ഹരിദാസ് സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി.ജയപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: