ആലക്കോട്: അരങ്ങം ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 2 മുതല്‍ 11 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമ സ്തോത്രം, വൈകിട്ട് ദേവി മാഹാത്മ്യപാരായണം, വിശേഷാല്‍ ദീപാരാധന, നിറമാലവിളക്ക്, ഭജന, സംഗീതാര്‍ച്ചന എന്നിവയുണ്ടാകും. 9 ന് ദുര്‍ഗ്ഗാഷ്ടമി ദിവസം വൈകുന്നേരം പൂജവെപ്പ്, 10 ന് മഹാനവമി, 11 വിജയദശമി ദിവസം രാവിലെ പൂജയെടുപ്പ്, 8 മണി മുതല്‍ വിദ്യാരംഭം നടക്കും. സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 2 ന് മുമ്പായി ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: