കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. കൊച്ചി കോര്പ്പറേഷന് മേയര്‍ സൗമിനി ജയിന് പൈപ് ഫീല്‍ഡ് ഗ്രൂപ്പ് ചെയര്മാന് പി. ഭാസ്ക്കരന്‍ ടിക്കറ്റ് നല്കി വില്‍പ്പന ഉദ്ഘാടനം ചെയ്തു.
കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ്, കെഎഫ്എ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍, ബ്ലാസ്റ്റേഴ്സ് പ്രതിനിധി സോളി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെഡറല്‍ ബാങ്കിന്റെ എറണാകുളം ബ്രോഡ്വേ, പാലാരിവട്ടം, വൈറ്റില, തോപ്പുംപടി, ലുലുമാള്‍ ശാഖകളില്‍ നിന്ന് ഇന്ന് മുതല്‍ ടിക്കറ്റ് ലഭിക്കും. ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് മാവൂര്‍ റോഡ്, മലപ്പുറം, കോട്ടയം, ആലപ്പുഴ, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂര്‍, തോട്ടക്കാട്ടുകര എന്നീ ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
www.booksmyshow.com വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും ടിക്കറ്റുകള്‍ വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ഒക്ടോബര്‍ അഞ്ചിന് അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: