കണ്ണൂര്‍: ബസ്സുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കുമെന്ന് സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.അനൂപ് അറിയിച്ചു. ബസ്സുകളുടെ മത്സരയോട്ടത്തിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിനി ആതിര. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുക, വേഗപ്പൂട്ട് കാര്യക്ഷമമാക്കുക, ഇത്തരം ബസ്സുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ ഒപ്പുശേഖരണം നടത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും അനൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: