അശ്ലീല ചിത്ര പ്രദര്‍ശനം : അന്വേഷണം സുഹൃത്തുക്കളിലേക്കും

Thursday 29 September 2016 11:05 pm IST

തലശ്ശേരി: സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പീഡിപ്പിച്ചു എന്ന കേസില്‍ വിദ്യാര്‍ത്ഥിക്ക് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചു. ഇത് സംബന്ധിച്ച് മറ്റു വിദ്യാര്‍ത്ഥികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുവാന്‍ പോലീസ് തീരുമാനിതായി സൂചന. പെണ്‍കുട്ടികളുടെ ചിത്രം കൈവശപ്പെടുത്തിയ വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണ്‍ വഴി മറ്റൊരു വിദ്യാര്‍ത്ഥിക്ക് നല്‍കിയിരുന്നതായും അതുവഴിയാണ് ഇന്റര്‍നെറ്റ് വഴി ചിത്രങ്ങള്‍ പരസ്യമായതെന്നുമാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇത്‌സംബന്ധിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.