കണ്ണൂര്‍: 41 ാമത് കണ്ണൂര്‍ ജില്ലാ പോലീസ് കായിക മേളക്ക് നാളെ തുടക്കമാകും. നാളെ രാവിലെ 9 മണിക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ സംസ്ഥാന താരങ്ങളടക്കം നൂറ്റിയിരുപതോളം കായികതാരങ്ങള്‍ വിവിധയിനങ്ങളില്‍ മത്സരിക്കും. ആറ് പോലീസ് സബ് ഡിവിഷനുകളാക്കി തിരിച്ച് 15 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സമാപന ദിവസം പോലീസ് കലാകാരന്മാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. സമാപന പരിപാടി ഐജി ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്യും.
മേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കു കൂടി പങ്കെടുക്കാവുന്ന ക്രോസ് കണ്ട്രി മത്സരം 2ന് കാലത്ത് 4 മണിക്ക് അലവില്‍ നിന്ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9747023030 എന്ന നമ്പറില്‍ 1ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടക സമിതി ചെയര്മാന് ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗരുഡിന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: