കൊച്ചി: സിബിഎസ്ഇ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനം നാളെ ആരംഭിക്കും. സുപ്രീം കോടതി ജസ്റ്റിസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്യും. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ ആരംഭിക്കും. ഉന്നത സിബിഎസ്ഇ മേധാവികള്‍ക്ക് പുറമേ ആഗോള പ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷണരും പരിശീലകരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലെ 1500 ഓളം സിബിഎസ്ഇ അംഗീകൃത സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ പങ്കടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി സഹോദയ കോംപ്ലക്സസ് ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കെ എ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ഫാ.ടോമി നമ്പ്യാപറമ്പില്‍, മീഡിയ ഇന്‍-ചാര്‍ജ് വിവിഎ ശുക്കൂര്‍ എന്നിവര്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: