1965 - ചിത്രങ്ങള്‍ ചരിത്രം പറയുന്നു.

Friday 30 September 2016 7:24 am IST

ആദ്യ കശ്മീര്‍ സംഘര്‍ഷത്തിന് ശേഷം ഭാരതവും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായത് 1965 ലായിരുന്നു. കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണമാണ് അതിനു വഴിവച്ചത്. ദിവസങ്ങള്‍ നീണ്ട പോരാട്ടം ഒടുവില്‍ യുഎന്‍ ഇടപെടലിനെത്തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തി.
മറ്റ് യുദ്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കീഴടങ്ങല്‍ രേഖയില്‍ ഒപ്പുവയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറായില്ല. യുദ്ധത്തില്‍ പാക്കിസ്ഥാനിലെ പ്രധാന സ്ഥലമായ ഹാജി പിര്‍ ചുരം ഭാരത സേന പിടിച്ചെടുത്തിരുന്നു. ചില യുദ്ധ ചിത്രങ്ങള്‍ ആ ചരിത്രം പറയുന്നു.

ആഴ്ചകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഭാരത സേന പാക്കിസ്ഥാന്റെ ഹാജി പിര്‍ ചുരം പിടിച്ചെടുത്തപ്പോള്‍

യുദ്ധത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ താമസിച്ചിരുന്ന ഭാരതീയരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

 

യുദ്ധത്തില്‍ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ ശത്രുക്കള്‍ക്കുണ്ടായ വ്യാപകനാശനഷ്ടം

പാക്കിസ്ഥാന്‍ സൈന്യത്തെ നേരിടാന്‍, ദുഷ്‌കരമായ കാലാവസ്ഥയെ അവഗണിച്ച് മല കയറുന്ന ഭാരത സൈന്യം.

ശത്രുക്കളെ നേരിടാന്‍ തോക്കുകള്‍, പീരങ്കികള്‍ എന്നിവ തയാറാക്കുന്ന ഭാരത സൈനികര്‍.

പാക്കിസ്ഥാന്‍ സൈന്യത്തെ പരാജയപ്പെടുത്തിയ ഭാരത സേന ലാഹോര്‍ മേഖലയില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍.

1965 സെപ്റ്റംബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ സൈനികരുമായി ഭാരത സൈനികര്‍ ഹസ്തദാനത്തില്‍.

പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍, യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ജഡവും പരിക്കേറ്റ സൈനികരെയും ഏറ്റുവാങ്ങാനുള്ള അനുമതി തേടി പാക്കിസ്ഥാന്‍ സൈനിക ഓഫീസര്‍മാര്‍ ഭാരതത്തില്‍.

പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയോടൊപ്പം സേനാംഗങ്ങള്‍

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ടാങ്ക് യുദ്ധമായിരുന്നു 1965 ലെ ഭാരത-പാക് യുദ്ധം. ഇതില്‍ 128 ഇന്ത്യന്‍ ടാങ്കുകളും 150 പാക്കിസ്ഥാന്‍ ടാങ്കുകളും തകര്‍ന്നു.

4073 ആക്രമണം നടത്തിയതായി ഭാരതവും 2279 ആക്രമണം നടത്തിയതായി പാക്കിസ്ഥാനും അവകാശപ്പെടുന്നു.

പാക്കിസ്ഥാന്റെ 3900 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഭാരതം പിടിച്ചെടുത്തു. ഭാരതത്തിന്റെ 650 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പാക്കിസ്ഥാന്‍ കരസ്ഥമാക്കി.

യുഎന്‍ ഇടപെടലിനെത്തുടര്‍ന്ന് മൂന്നാഴ്ച നീണ്ട യുദ്ധത്തിന് പര്യവസാനം. ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയാറായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.