ജീവിതം ചൈതന്യവത്താക്കുക

Thursday 29 September 2016 11:24 pm IST

'യന്ത്രങ്ങള്‍' എന്നറിയപ്പെടുന്ന ജാമിതീയരൂപങ്ങള്‍ യജ്ഞത്തില്‍ ഏറെ പ്രാധാന്യമേറിയ ഘടകമാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ അകമ്പടിയോടെ ശബ്ദരൂപത്തിലുള്ള മന്ത്രോച്ചാരണങ്ങളും ആരാധനാരീതികളും നിര്‍വ്വഹിക്കപ്പെടുമ്പോള്‍ ഇവയില്‍നിന്നും അതിവിശിഷ്ടമായ ഊര്‍ജ്ജതരംഗങ്ങള്‍ അന്തരീക്ഷത്തില്‍ പ്രസരിക്കുന്നു. ഇത് സൂക്ഷ്മ-സ്ഥൂലതലങ്ങളെ പവിത്രമാക്കുന്നു. നെഗറ്റീവ് ഊര്‍ജ്ജം അകറ്റുന്നു. എങ്ങും പ്രസാധാത്മകമായ പോസറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ശുദ്ധബോധത്തിന്റെ അഗാധവും അജ്ഞാതവുമായ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങാനൊരു അവസരമാണ് നവരാത്രി. സര്‍വ്വതും സമാരംഭിച്ച പ്രഭവകേന്ദ്രവുമായി ഒരു പുനഃസമാഗമം. രഹസ്യങ്ങളുടെ മറനീക്കി ആദ്ധ്യാത്മക ദര്‍ശനപുണ്യവുമായി സ്വത്വത്തെ അറിയാനൊരവസരം. ജീവിതത്തില്‍ ഇടക്കിടെയുണ്ടാകുന്ന കൊച്ചുകൊച്ചു സങ്കടങ്ങള്‍ എന്തിനുവേണ്ടിയാണെന്നറിയുമോ? അത് നിങ്ങളെ ആനന്ദപ്രദമായ നിമിഷങ്ങളുടെ മാധുര്യത്തേയും സൗകുമാര്യതയേയും കുറിച്ച് ബോധവാനാക്കുന്നു. ജീവിതത്തില്‍ അസംതൃപ്തി നിറഞ്ഞ നിമിഷങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷമെന്തെന്നറിയാന്‍ കഴിയില്ല. ഓളവും താളവുമില്ലാതെ വിരസമാകും ജീവിതം. ഇടയ്ക്കിടെ അവിടെയുമിവിടെയും കുഞ്ഞുകുഞ്ഞു സങ്കടങ്ങള്‍ വരുന്നു. അവയിലൂടെ കടന്ന് ജീവിതം കൂടുതല്‍ ചൈതന്യവത്താകുന്നു, അത് സ്വീകരിക്കൂ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.