20 ലക്ഷം കോഴ; വനിതാ ജഡ്ജി അറസ്റ്റില്‍

Friday 30 September 2016 12:38 am IST

  ന്യൂദല്‍ഹി: അഞ്ചു ലക്ഷം രൂപ കോഴ വാങ്ങിയ വനിതാ ജഡ്ജിയെ സിബിഐ ദല്‍ഹിയില്‍ അറസ്റ്റു ചെയ്തു. തീസ് ഹസാരി കോടതിയിലെ സിറ്റിംഗ് ജഡ്ജി രചന തിവാരി ലഖന്‍പാലാണ് പിടിയിലായത്. ഒരു കേസില്‍ 20 ലക്ഷം രൂപയ്ക്കാണ് അവര്‍ തീര്‍പ്പുണ്ടാക്കിയത്. ഇതിന്റെ മുന്‍കൂറായി അഞ്ചു ലക്ഷം വാങ്ങുമ്പോഴാണ് പിടിയിലായത്. ഭര്‍ത്താവ് അഡ്വ. അലോക് ലഖന്‍പാല്‍, അഡ്വ. വികാസ് മെഹല്‍ എന്നിവരാണ് കൂട്ടുപ്രതികള്‍. ഒരു കേസില്‍ രചന കോടതിയുടെ കമ്മീഷനായി നിയോഗിച്ചയാളാണ് വികാസ്. ഇയാളാണ് കോഴ വാങ്ങാന്‍ ഇടനില നിന്നത്. തന്റെ പരിഗണനയില്‍ വരുന്ന കേസുകളില്‍ കോഴ വാങ്ങി തീര്‍പ്പാക്കുന്നതായി ഇവര്‍ക്കെതിരെ നിരന്തരം ആരോപണം ഉയര്‍ന്നിരുന്നു. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച സിബിഐ രചയുടെ വസതിയില്‍ നിന്ന് 93.6 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതില്‍ 60 ലക്ഷം അവരുടെ കിടപ്പുമുറിയില്‍ നിന്നും ബാക്കി കുട്ടികളുടെ കിടപ്പുമുറിയില്‍ നിന്നുമാണ് പിടിച്ചെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.