ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് മരണം, 17 പേർക്ക് പരിക്ക്

Friday 30 September 2016 8:31 am IST

ഭുവനേശ്വര്‍: ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വറില്‍ നിന്ന് ഭദ്രക്കിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കട്ടക്കിനടുത്ത് കത്തോജോഡി റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. ചരക്ക് ട്രെയിനിന്റെ പിറകില്‍ പാസഞ്ചര്‍ ട്രെയിൻ ഇടിക്കുകയായിരുന്നു. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ കൂട്ടിയിടിയെ തുടര്‍ന്ന് പാളം തെറ്റി. ഇതിലുണ്ടായിരുന്ന യത്രക്കാരാണ് മരിച്ചത്. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗ്നല്‍ തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ഭുവനേശ്വറിനും കട്ടക്കിനും ഇടയിലുള്ള റെയില്‍ ഗതാഗതം താറുമാറായി. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.