മൊഗാഡിഷു: സൊമാലിയയിൽ യുഎസ് വ്യോമാക്രമണത്തിൽ 22 സൈനികർ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പതിനെട്ടോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭീകരരെ ലക്ഷ്യംവച്ച് ഗല്മുഡുഗു പ്രവിശ്യയിലാണ് വ്യോമാക്രമണം ഉണ്ടായത്.
ആക്രമണത്തിൽ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് സൊമാലിയൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തുകയായിരുന്നു. അതേസമയം, അല്‍ഷബാബ് ഭീകരരെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും ഒമ്പതു ഭീകരര്‍ കൊല്ലപ്പെട്ടതായും യുഎസ് സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: