യുണൈറ്റഡ് നേഷന്‍സ്: പാക് അധീന കശ്മീരിൽ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിനെതിരെ പരാതിയുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കാൻ ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. ഇതിന്റെ ഭാഗമായി പാക്കിസ്ഥാന്റെ യുഎൻ അംബാസഡർ മലീഹ ലോധി ഇന്ന് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിനെ സന്ദർശിക്കും.
പാക് അധീന കശ്മീരിൽ ഭാരതം നടത്തിയ ആക്രമണത്തെക്കുറിച്ചും വെടി നിർത്തൽ കരാർ ലംഘിച്ചതിനെക്കുറിച്ചും സെക്രട്ടറി ജനറലുമായി ചർച്ചകൾ നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനു പുറമെ ഭാരതം അതിർത്തി ലംഘിച്ചു നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് ലോധി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: