വിശ്വഹിന്ദു പരിഷത്ത് ദേശസ്‌നേഹ സംഗമം സംഘടിപ്പിച്ചു

Friday 30 September 2016 11:36 am IST

പരപ്പനങ്ങാടി: അതിര്‍ത്തിയില്‍ കൃത്യനിര്‍വഹണത്തിനിടയില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരവായി വിഎച്ച്പി പരപ്പനങ്ങാടിയില്‍ ദേശസ്‌നേഹ സംഗമം നടത്തി. അനുസ്മരണ ചടങ്ങ് റിട്ട. അസി.കമാന്‍ഡന്റ് കെ.ജയപ്രകാശ് ദീപപ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. കെ.പി.പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിമുക്ത ഭടന്മാരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു വിഎച്ച്പി തിരുരങ്ങാടി പ്രഖണ്ഡ് സമിതിയിലെ കെ.ജയകുമാര്‍, കെ ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.