കൊല്ലം: എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ കുണ്ടറ കൈതാകോടി കായല്‍വാരം ഭാഗത്തുനിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 105 ലിറ്റര്‍ കോട പിടികൂടി. കോട സൂക്ഷിച്ചിരു ആളെപ്പറ്റി സൂചന ലഭിച്ചു. വരുംദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കുതിനോടൊപ്പം ഓപ്പറേഷന് ഭായ്’ഭായുടെ ഭാഗമായുള്ള പുകയില, കഞ്ചാവ്, നിരോധിത പാന്‍മസാലകള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള റെയ്ഡുകള്‍ നടത്തുന്നതാണെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.രാജേഷ് പറഞ്ഞു. ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ച് ചില അനധികൃത കുത്തിവയ്പ് മരുന്നുകള്‍ ശാരീരികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതായും വരുംദിനങ്ങളില്‍ ജിംനേഷ്യങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ കേന്ദ്രീകരിച്ചും ശക്തമായ പരിശോധന നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.ആര്.അനില്‍കുമാര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജെ. പി. ആന്‍ഡ്രൂസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്കോ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജുമോന്, സതീഷ് ചന്ദ്രന്, രാജു, മിനേഷ്യസ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: