കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 37 പേര്‍ക്ക് പരിക്ക്

Friday 30 September 2016 11:56 am IST

ചവറ: ചവറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും ഓര്‍ഡിനറി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ജീവനക്കാരടക്കം 37 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ചവറ പന്മനയില്‍ ഇന്നലെ രാവിലെ 11.20നായിരുന്നു അപകടം. സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ വിഴിഞ്ഞം സ്വദേശി സതീഷ്‌ലാല്‍(42), ഓര്‍ഡിനറി ബസിന്റെ ഡ്രൈവര്‍ അഴീക്കല്‍ രാമഭവനത്തില്‍ രാമു(46), ബസുകളിലെ യാത്രക്കാരായ ലീനാകുമാരി(55), സുരേഷ്ബാബു(45), റമാനത്ത്(9), മഹേഷ്(34), രാധമ്മ(59), രവീന്ദ്രന്‍നായര്‍(73), പങ്കജം(55), സീന(30), വിജയകുമാര്‍(49), ശിവകുമാര്‍(40), അനീഷ്(30), റജീല(36), ത്യാഗരാജന്‍(70), ഐഷാബീവി(62), ആലീസ്(61), ഉദയകുമാര്‍(49), താജ്(45), നിഷ(19), ഷരീഫ്(56), രാധാകൃഷ്ണപിള്ള(75), രേവതി(24), നിഷ(11), മുഹേഷ്(34), കവിരാജന്‍, ബേബികൃഷ്ണ, ആന്‍ഡ്രൂസ്(56), മഞ്ജു(33), ജയലഷ്മി(43), വത്സല, ഹബീബത്ത്(35), ശിവദത്തന്‍(35), ബാലരാജന്‍(42), രാജീവന്‍(42), ഭാനു(38), ശ്രീലേഖ(34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ് ബസ് എതിരെ വന്ന കായംകുളത്തുനിന്നും ചിന്നക്കടയിലേക്ക് പോകുകയായിരുന്ന കായംകുളം ഡിപ്പോയിലെ വേണാട് ബസിലേക്ക് നിയന്ത്രണം വിട്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാര്‍ പലരും വാതിലില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണു. ഹൈവേ-ചവറ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം ദേശീയപാതയില്‍ വാഹനതടസം ഉണ്ടായി. തുടര്‍ന്ന് ക്രയിനുകള്‍ എത്തിച്ച് ബസുകള്‍ മാറ്റിയതിന് ശേഷമാണ് ഗതാഗതഗം പുന:സ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.