രാജ്നാഥ് സിങ് സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

Friday 30 September 2016 2:37 pm IST

ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെയും നിയന്ത്രണ രേഖയിലേതടക്കമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ രാജ്‌നാഥ് അതിര്‍ത്തികളിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് തലവന്മാരുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തും രാജ്യത്തുടനീളം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. വ്യാപാര കേന്ദ്രങ്ങള്‍, വിനാത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം നല്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.