ആധാരമെഴുത്തുകാര്‍ 48 മണിക്കൂര്‍ ധര്‍ണ്ണ നടത്തി

Friday 30 September 2016 4:17 pm IST

മുക്കം: ആധാരമെഴുത്തുകാരെ വഴിയാധാരമാക്കുന്ന, എല്ലാവര്‍ക്കും ആധാരം എഴുതാമെന്ന രജിസ്‌ട്രേഷന്‍ ഐജി യുടെ പുതിയ ഉത്തരവ് പിന്‍വലിക്കുക, ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക, ആധാരമെഴുത്ത് സ്വയംതൊഴില്‍ മേഖലയായി പ്രഖ്യാപിച്ച് സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും 48 മണിക്കൂര്‍ പണിമുടക്കും നടത്തി. ജില്ലാ കമ്മിറ്റിയംഗം കെ. കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മുക്കം യൂണിറ്റ് പ്രസിഡന്റ് ഇ.ഗണേശന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അഭിലാഷ്, എന്‍. മുഹമ്മദ്, പി .ചാക്കോ പ്രസംഗിച്ചു. കുറ്റിയാടി: കുറ്റിയാടി സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി മേഖലാ സെക്രട്ടറി എം.പി. രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപദേശക സമിതി അംഗം കെ. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ എം.എം. ദിനേശന്‍ സ്വാഗതവും കെ. മോഹനന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.