വന്യജീവി വാരാഘോഷം: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

Friday 30 September 2016 4:20 pm IST

കോഴിക്കോട്: വന്യജീവി വാരാഘോഷത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാതലമത്സരങ്ങള്‍ കോഴിക്കോട് മാത്തോട്ടത്തെ വനശ്രീയില്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. അംഗീകൃത വിദ്യാലയങ്ങളിലെ പ്രൈമറി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നിവയിലും ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലും മത്സരങ്ങള്‍ ഉണ്ടാകും. ഓരോയിനങ്ങളിലും ഓരോ വിദ്യാലയങ്ങള്‍ക്കും പരമാവധി രണ്ടു വീതം കുട്ടികളെ അയക്കാം. ക്വിസ് മത്സരത്തിന് രണ്ടു പേരടങ്ങുന്ന ഒരു ടീമിനെ പങ്കെടുപ്പിക്കാം. അംഗീകൃതവിദ്യാലയങ്ങളില്‍ അംഗീകൃത അണ്‍ എയിഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍, കോളജുകള്‍, പ്രൊഫഷനല്‍ കോളജുകള്‍, പോളിടെക്‌നിക്ക് മുതലായവ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ നല്‍കിയ സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്. ജില്ലാതല മത്സരങ്ങള്‍ക്ക് ഓരോ ഇനങ്ങള്‍ക്കും ഒന്നാം സമ്മാനം 2000 രൂപയും, രണ്ടാം സമ്മാനം 1000 രൂപയും, മൂന്നാം സമ്മാനം 500 രൂപയും, സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതലങ്ങളില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവരുടെ രചനകള്‍ സംസ്ഥാന മത്സരത്തിനായി അയച്ചു കൊടുക്കും. ക്വിസ്, പ്രസംഗം എന്നീ ഇനങ്ങള്‍ക്ക് ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ സംസ്ഥാന തലത്തില്‍ വീണ്ടും മത്സരിക്കണം. ഇതിനായി ഓരോ മത്സരാര്‍ത്ഥിക്കും അകമ്പടി നടത്തുന്ന ടീച്ചര്‍ അല്ലെങ്കില്‍ രക്ഷിതാവിനും സൗജന്യ രണ്ടാംക്ലാസ് ട്രെയിന്‍ യാത്ര, സൗജന്യ താമസ ഭക്ഷണസൗകര്യങ്ങള്‍ എന്നിവ അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2416900 എന്ന നമ്പറില്‍ ബന്ധപ്പെടുക. കൂടാതെ വനംവകുപ്പിന്റെ ംംം.സലൃ മഹമ.ളീൃലേെ.ഴീ്.ശി വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.