നൂതന മത്സ്യകൃഷി: ഡെമോണ്‍സ്‌ട്രേഷന്‍ ഫാം തുടങ്ങുന്നതിന് അപേക്ഷിക്കാം

Friday 30 September 2016 4:20 pm IST

കോഴിക്കോട്: ഉള്‍നാടന്‍ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ മത്സ്യ കര്‍ഷക വികസന ഏജന്‍സി മുഖേന നടപ്പിലാക്കുന്ന നൂതന മത്സ്യകൃഷി ഡെമോണ്‍സ്‌ട്രേഷന്‍ ഫാം-അക്വാകള്‍ച്ചര്‍ പ്രാക്ടീസ് പദ്ധതിയിലൂടെ ഓരുജല സമ്മിശ്രകൃഷി-(ഒരു ഹെക്ടര്‍ വിസ്തീര്‍ണം), ഓരുജല കൂടുകൃഷി, എസ്.പി.എഫ് ടൈഗര്‍ ചെമ്മീന്‍ കൃഷി (ഒരു ഹെക്ടര്‍ വിസ്തീര്‍ണം), നാരന്‍ കൃഷി (ഒരു ഹെക്ടര്‍ വിസ്തീര്‍ണം), ആറ്റുകൊഞ്ച് കൃഷി (0.4 ഹെക്ടര്‍ വിസ്തീര്‍ണം), ഗിഫ്റ്റ് തിലാപ്പിയ (0.2 ഹെക്ടര്‍ വിസ്തീര്‍ണം), അക്വാപോണിക്‌സ് എന്നീ നൂതന മത്സ്യകൃഷി ഡെമോണ്‍സ്‌ട്രേഷന്‍ ഫാം തുടങ്ങാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സംഘങ്ങള്‍, ഫാര്‍മേഴ്‌സ് ക്ലബുകള്‍ എന്നിവയില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്വന്തമായി ജലാശയം ഉള്ളവരോ പൊതുജലാശയം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരോ ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ ഏഴ് വൈകീട്ട് നാല് മണിക്കു മുമ്പായി കോഴിക്കോട് ജില്ലാ മത്സ്യ കര്‍ഷക വികസന ഏജന്‍സി ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ വെസ്റ്റ് ഹില്ലിലെ മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍നിന്ന് ലഭിക്കും. ഫോണ്‍ നമ്പര്‍: 0495 2381430

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.