കോഴിക്കോട്: എക്സൈസ് വകുപ്പ് ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലായി ജില്ലയില്‍ നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് 241 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.ഡിവിഷനില്‍ 1104 റെയ്ഡുകളും, 24 കമ്പയിന്റ് റെയിഡുകളുമാണ് നടന്നത്. 15 എന്‍ഡിപിഎസ് കേസുകളും, 366 കോട്പ ആക്റ്റ് പ്രകാരമുളള കേസുകളും രജിസ്റ്റര്‍ ചെയ്തു. 196 പ്രതികളെ അറസ്റ്റ് ചെയ്തു. 89.25 ലിറ്റര്‍ ചാരായവും 455.59 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 433.34 ലിറ്റര്‍ മാഹി വിദേശമദ്യവും, 466.5 ലിറ്റര്‍ ഗോവ മദ്യവും, 5599 ലിറ്റര്‍ വാഷും, 7.985 കി.ഗ്രാം കഞ്ചാവും, 125 ഗ്രാം കഞ്ചാവ് ലേഹ്യവും, 10.4 ബീയറും, 18 കി.ഗ്രാം പുകയില ഉല്പന്നങ്ങളും, 13 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അസി. കളക്ടര്‍ കെ.ഇമ്പശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. സുരേഷ് അസിസ്റ്റന്റ് കമ്മിഷണര്‍ എം.എസ് വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: