ന്യൂദല്‍ഹി: ഉറി ആക്രമണത്തിന് ബദലായി ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പ്രധാനമന്ത്രി നാരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ. സൈന്യത്തിന്റെ നീക്കത്തില്‍ മോദിക്ക് നന്ദി അറിക്കുന്നതായും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ മോദി നടത്തിയ ഏറ്റവും നല്ല നീക്കമായിരുന്നു ഇതെന്ന് രാഹുല്‍ പറഞ്ഞു. മോദി ചെയ്തത് ശരിയായ കാര്യമാണെന്നും താനും തന്റെ പാര്‍ട്ടിയും ഇക്കാര്യത്തില്‍ മോദിക്കൊപ്പമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബര്‍ 18 നാണ് രാജ്യത്തെ നടുക്കിയ ഉറി ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ പത്തൊന്‍പത് സൈനികര്‍ വീരമൃത്യു വരിച്ചു. ഈ ആക്രമണത്തിന്റെ ഉത്തരവാദികള്‍ മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: