മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇത്തിള്‍പ്പറമ്പ് സ്വദേശി അമിറിന്റെ മകള്‍ സിതാര ജാസ്മിന്(13) ആണ് മരിച്ചത്.
മലപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ ബസ് ആണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകുന്നേരം 4.30നായിരുന്നു അപകടം. സ്കൂളില്‍നിന്ന് കുട്ടികളുമായി പുറപ്പെടാനൊരുങ്ങവെ ബ്രേക് നഷ്ടപ്പെട്ട ബസ് സ്കൂള്‍ ഗേറ്റിന് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: