അപേക്ഷ ക്ഷണിച്ചു

Friday 30 September 2016 7:15 pm IST

കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്ത് മധൂര്‍ കൃഷി ഭവന്‍ മുഖേന 12-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. നെല്‍കൃഷിക്ക് വിത്ത്, കൂലിച്ചെലവ്, ജൈവവളം, കവുങ്ങ്, തെങ്ങ് എന്നിവയ്ക്ക് ജൈവവളം, പച്ചക്കറി കൃഷിയ്ക്ക് കൂലിച്ചെലവ് എന്നീ പദ്ധതികള്‍ക്ക് കര്‍ഷകര്‍ക്ക് അപേക്ഷകള്‍ നല്‍കാം. അപേക്ഷകള്‍ ഇന്ന് മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം 2016-17 വര്‍ഷത്തെ കരമടച്ച രസീതിയും ബാങ്ക് പാസ്സ് ബുക്ക് കോപ്പിയും ഹാജരാക്കേണ്ടാതാണെന്ന് മധൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.