ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ ഭീകരാക്രമണം. അതിര്‍ത്തി കടന്ന് എത്തിയ ഭീകരര്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷോപിയാനിലെ ദേഹിബാഗിലാണ് ആക്രമണം.
കഴിഞ്ഞ ദിവസത്തെ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വിവിധ സേനാവിഭാഗങ്ങള്‍ കനത്ത സുരക്ഷ തുടരുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി അറിവില്ല. ഭീകാരാക്രമണ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: