കഞ്ചാവ് കേസില്‍ 10 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും

Friday 30 September 2016 9:00 pm IST

തൊടുപുഴ:  ഒരുകിലോ നൂറ് ഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കോട്ടയം പേരൂര്‍ അരങ്ങത്തുമാലില്‍ വീട്ടില്‍  മുരുകന് (51) പത്തുവര്‍ഷം  കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. 2015 ആഗസ്റ്റ് 23ന് രാവിലെ 9ന്  പാലാ ളാലം പാലത്തിന് സമീപമുള്ള വെയിറ്റിങ് ഷെഡ്ഡില്‍ പ്രതി കഞ്ചാവുമായി എത്തുന്നു എന്ന രഹസ്യ വിവരം കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ഇഇ ന്‍സ്‌പെക്ടര്‍ ബിജ്ജു വര്‍ഗ്ഗീസ് നല്‍കിയതിനെത്തുടര്‍ന്ന് പാലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയ് വി റ്റിയും പാര്‍ട്ടിയും സ്ഥലത്തെത്തി പ്രതിയെ തടഞ്ഞു നിര്‍ത്തി. പ്രതിയുടെ കൈവശമിരുന്ന ബിഗ്‌ഷോപ്പറില്‍ നിന്നും ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്ത് കേസാക്കുകയായിരുന്നു. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയ് വി റ്റി തന്നെ  അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത  കേസില്‍ പ്രോസിക്ക്യൂഷന്‍ ഭാഗം എട്ട് സാക്ഷികളും പതിനാല് രേഖകളും ഹാജരാക്കി. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്ക്യൂട്ടര്‍ അഡ്വക്കേറ്റ്. പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.