ലണ്ടന്‍: യൂറോപ്പ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ ഉക്രെയിന് ക്ലബ് സോറിയ ലുഹാന്‍സ്കിനെ 1-0ന് തോല്‍പ്പിച്ചു.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം സൂപ്പര്‍താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് യുണൈറ്റഡിന്റെ വിജയഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഫെനര്‍ബാഷെ 1-0ന് ഫെയ്നൂര്‍ദിനെയും പരാജയപ്പെടുത്തി.
ഗ്രൂപ്പ് കെയില്‍ നടന്ന കളിയില്‍ സ്പാര്‍ട്ട പ്രാഗ് ഒന്നിനെതിരെ മുന്ന് ഗോളുകള്‍ക്ക് ഇന്റര്‍മിലാനെ തകര്‍ത്തു. അതേസമയം സതാംപ്ടണ് അപോയല്‍ ഷെവയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ജെയില്‍ ഫിയോറന്റീന ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എഫ്സി ക്വറാബാഗിനെ തകര്‍ത്തു. സ്റ്റീവ ബുക്കറസ്റ്റ്-വിയ്യാറയല്‍ കളി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗ് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അല്‍കമാറിനെ തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: