തിരൂര്‍: സനാതന ധര്‍മ്മവേദിയുടെ ഈ വര്‍ഷത്തെ സരസ്വതി പുരസ്കാരം കവി എസ്.രമേശന് നായര്‍ക്ക്. 10,001 രൂപയും പ്രശസ്തി പത്രവും, ഫലകവുമടങ്ങുന്ന പുരസ്കാരം ആറിന് തൃക്കണ്ടിയൂര്‍ അമ്പലകുളങ്ങര ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ സമ്മാനിക്കും. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്. മധു, തിരൂര്‍ രവീന്ദ്രന്, എം. ബലരാമന് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നല്കിവരുന്നതാണ് സരസ്വതി പുരസ്കാരം. കാവ്യ ലോകത്ത് സമര്‍പ്പിച്ച സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് രമേശന് നായര്‍ക്ക് പുരസ്കാരം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: