കാറില്‍ കഞ്ചാവ് കടത്ത്; രണ്ട് പേര്‍ പിടിയില്‍

Friday 30 September 2016 9:08 pm IST

അടിമാലി: നര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍  അടിമാലിയില്‍ വീണ്ടും കഞ്ചാവ് കേസ് പിടികൂടി. ഇന്നലെ വൈകുന്നേരം 6.30നാണ് കഞ്ചാവുമായി 2 പേര്‍ പിടിയിലായത്. കൊന്നത്തടി ചിന്നാര്‍ കുര്യത്ത് വീട്ടില്‍ സനീഷ് (36) പതിനാറാംകണ്ടം ചിറയരികില്‍ വീട്ടില്‍ ജലീല്‍ (22)എന്നിവരെയാണ് പിടികൂടിയത്. നര്‍ക്കോട്ടിക് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന നാനോ കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൂറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡയില്‍ എടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നര്‍ക്കോട്ടിക് സ്‌ക്വാഡ് സംഘം നാല് കേസുകളിലായി ആറ് പ്രതികളെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 370 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തതില്‍ പെടും. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.