ആഗ്രഹമില്ലാത്ത മനുഷ്യന്‍

Saturday 24 March 2012 7:50 pm IST

ഒരാഗ്രഹമോ ആവശ്യമോ ഉള്ള കാലത്തോളം പൂര്‍ണത വരില്ല. സിദ്ധനും മുക്തനുമായ മനുഷ്യന്‌ ഒരാഗ്രഹവും ഉണ്ടാവില്ല. ഈശ്വരന്‌ ഒരാവശ്യവും ഉണ്ടാവാന്‍ വയ്യ. ആവശ്യമുള്ളവന്‍ ഈശ്വരനാവുകയില്ല, അപൂര്‍ണനായിരിക്കും. അതുകൊണ്ട്‌ ഈശ്വരന്‌ അതിഷ്ടം, ഇതാണിഷ്ടം. ഈശ്വരന്‌ കോപമായി, തൃപ്തിയായി എന്നെല്ലാം പറയുന്നതു ബാലിശമായ സംസാരമെന്നല്ലാതെ അതിനര്‍ത്ഥമില്ല. അതുകൊണ്ട്‌ ആചാര്യന്മാരെല്ലാവരും ഒന്നും ആവശ്യപ്പെടരുത്‌,സര്‍വകാമങ്ങളെയും ത്യജിച്ച്‌ ആത്മാരാമന്മാരാകുവിന്‍ എന്നുപദേശിക്കുന്നു.
പല്ലില്ലാതേയും ഇഴഞ്ഞുകൊണ്ടുമാണ്‌ മനുഷ്യന്‍ ഭൂമിയിലേക്ക്‌ വരുന്നത്‌, ലോകം വിട്ടുപോകുന്നതും പല്ലില്ലാതെ ഇഴഞ്ഞുകൊണ്ടാണ്‌. ആദിയും അന്തവും ഒരുപോലെ. എന്നാല്‍ ആദിയില്‍ ജീവിതാനുഭവം ശൂന്യം, അന്ത്യത്തില്‍ അത്‌ പൂര്‍ണം. ആകാശസ്പന്ദങ്ങള്‍ അതിമന്ദമാകുമ്പോള്‍ പ്രകാശമില്ല, ഇരുട്ടാണ്‌. സ്പന്ദം അതിശീഘ്രമാകുമ്പോഴും ഫലം ഇരുട്ടിന്റെതാണ്‌, ഇങ്ങനെ ഇരുതലകള്‍ ഒരുപോലെ തോന്നാമെങ്കിലും രണ്ടും അന്യോന്യം അതിദൂരെപ്പെട്ടിരിക്കുന്നു. ചുമരിന്‌ ഒരു കാമവുമില്ല, മുക്തപുരുഷനുമില്ല. ചുമരിന്‌ കാമിക്കാന്‍ തക്ക ചൈതന്യമില്ല.മുക്തന്‌ കാമിക്കാന്‍ തക്ക വസ്തുവില്ല. ലോകത്തില്‍ ഒന്നിനും ആഗ്രഹമില്ലാത്തമണ്ടന്മാരുണ്ട്‌. അവരുടെ തലച്ചോറ്‌ അത്രയും പ്രാകൃതമാണ്‌. ഒന്നിനും ആഗ്രഹമില്ലാതിരിക്കുന്നതാനും ഉച്ചാവസ്ഥ.ഈ അവസ്ഥ ഒന്ന്‌ മൃഗത്തിനോടടുത്തതും മറ്റേത്‌ ഈശ്വരനോടടുത്തതും ആണ്‌.
സ്വാമി വിവേകാനന്ദന്‍
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.