ആലപ്പുഴ: ജില്ലാ സര്‍വ്വശിക്ഷാ അഭിയാന് പദ്ധതിയുടെ യു-ഡയസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ പി.എന്‍. പണിക്കര്‍ സ്മാരക ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.റ്റി. മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എ.ആര്. കണ്ണന് യു-ഡയസ്സ് ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക്തല യു-ഡയസ് പോസ്റ്റര്‍ പ്രകാശനം അമ്പലപ്പുഴ എ.ഇ.ഒ. കെ.പി. കൃഷ്ണദാസ് നിര്‍വഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ എ.സിദ്ധിഖ്, ജില്ലാ പ്രോഗാം ഓഫീസര്‍ ജി.എസ്. ഗീതാ ദേവി എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി കെ.എന്‍.പണിക്കര്‍ സ്മാരക എല്‍.പി.എസ്.ലെയും അമ്പലപ്പുഴ ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേയും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും അണിനിരന്ന റാലിയും നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.റ്റി. മാത്യു, ജില്ലാ പ്രോഗാം ഓഫീസര്‍മാര്‍, അമ്പലപ്പുഴ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജി.സുമംഗലി എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: