താളംതെറ്റി താലൂക്ക് ആശുപത്രി; സംസ്‌കരണ പ്ലാന്റ് ഫയലില്‍ ഒതുങ്ങി: രോഗം വിതറി മാലിന്യകൂമ്പാരം

Friday 30 September 2016 9:21 pm IST

തിരുവല്ല:മാലിന്യനീക്കം നിലച്ചതിനെത്തുടര്‍ന്ന് താലൂക്ക് ആശുപത്രി പരിസരം ചീഞ്ഞു നാറുന്നു.ആശുപത്രിയില്‍ രോഗികള്‍ കിടക്കുന്ന ഭാഗങ്ങളില്‍ അടക്കം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.മാലിന്യ സംസ്‌കരണ പ്ലാന്റ് അടക്കം വിഭാവന ചെയ്തിരുന്നെങ്കിലും അവ പേപ്പര്‍ പദ്ധതികളായി മാറി.8 ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തിയെങ്കിലും നടപടി ഒന്നും ആയില്ല.നിലവില്‍ ബയോഗ്യാസ്പ്ലാന്റ് ഉ ണ്ടെ ങ്കിലും പ്രവര്‍ത്തന രഹിതമാണ്. പ്ലാസ്്റ്റിക് വിമുക്ത മേഖല എന്ന് ബോര്‍ഡ് വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് കുമിഞ്ഞ് കൂടുകയാണ്. മതിയായ ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതും പ്രദേശത്തെ മാലിന്യപ്രശ്‌നത്തിന് ഇടയായി.പോസ്റ്റ്‌മോര്‍ട്ടത്തിന്റേതും ശസ്ത്രക്രിയയുടേതും അടക്കുമളള മാലിന്യങ്ങള്‍ ഇപ്പോഴും ആശുപത്രിപരിസരം മലിനമാക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയന്ത്രണത്തിലുളള ഇമേജാണ് ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ ഏറ്റെടുത്തു കൊണ്ടുപോകുന്നത്. ഇവിടെയുണ്ടായ തൊഴില്‍ത്തര്‍ക്കമാണ് മാലിന്യനീക്കം തടസപ്പെടാന്‍ ഇടയാക്കിയിട്ടുളളത്. പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടിയ നിലയിലുളള മാലിന്യത്തില്‍നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം മൂക്ക് പൊത്താതെ ആശുപത്രിക്ക് മുന്നിലൂടെ കടന്നു പോകാനാകാത്ത അവസ്ഥയാണ്. പ്രധാന കവാടത്തിനു സമീപത്തായി കുന്നൂകൂടി കിടക്കുന്ന മാലിന്യത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം രോഗികള്‍ അടക്കമുളളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനും ശസ്ത്രക്രിയയ്ക്കും ശേഷമുള്ള ശരീര ഭാഗങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധം നീക്കാന്‍ ആശുപത്രി അധികൃതര്‍ ക്ലോറിനേഷന്‍ ഉള്‍പ്പടെയുളളവ ചെയ്യുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല.ഇവയ്ക്ക് പുറമേ ലബോറട്ടിയില്‍നിന്നുളള മാലിന്യങ്ങളും ഇവിടെ കെട്ടിക്കിടക്കുന്നത് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്.മാലിന്യത്തില്‍ നിന്നും ഉയരുന്ന കടുത്ത ദുര്‍ഗന്ധം മൂലം വാര്‍ഡുകളില്‍ ചികില്‍സ തേടിയിട്ടുളള രോഗികളില്‍ പലരും ആഹാരം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണ്. കുട്ടികളുടെ വാര്‍ഡിന് സമീപത്തായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തത് വന്‍ ആരോഗ്യ പ്രശനങ്ങള്‍ക്ക് ഇടനല്‍കിയേക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.