സൈനിക നടപടി അഭിനന്ദനാര്‍ഹം: പൂര്‍വ്വ സൈനിക സേവാ പരിഷത്ത്

Friday 30 September 2016 9:22 pm IST

തിരുവല്ല: ഭാരത ജനതയുടെ അഭിമാനം കാത്ത സൈനിക നടപടിയെ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് പ്രകീര്‍ത്തിച്ചു.സൈനിക നീക്കത്തിന് പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും അഭിനന്ദനാര്‍ഹമാണ്..പാക്കിസ്ഥാന്‍ ഭീകരത ആസൂത്രണം ചെയ്ത ഉറി ആക്രമണത്തോട് നിസ്സംഗത പാലിച്ച പാക്കിസ്ഥാന്‍ ഭരണകൂടത്തിനുള്ള മറുപടി കൂടിയായിരുന്നു സൈനിക നടപടി.ഭാരതത്തിന്റെ ഐക്യവും ദേശാഭിമാനവും സംരക്ഷിക്കുന്നതിലുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയും ഈ നടപടിക്കു പിന്നിലുണ്ട്. നിയന്ത്രണരേഖക്കപ്പുറം പതിനേഴ് ഹെലിക്കോപ്റ്ററുകളില്‍ എത്തി പാര്‍ച്യൂട്ടുകളിലൂടെ നിലത്തിറങ്ങിയ കമാന്‍ഡോകളാണ് പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. ഏഴു ഭീകര കേന്ദ്രങ്ങളിലെ മുഴുവന്‍ ഭീകരരെയും വധിച്ച് ആയുധങ്ങള്‍ പിടിപെടുത്താണ് രാത്രിയിലിറങ്ങിയ സൈന്യം പുലരും മുമ്പു മടങ്ങിയത്.തടയാന്‍ ശ്രമിച്ച പാക് സൈനികരെയും നമ്മുടെ സൈന്യത്തിന് എതിരിടേണ്ടി വന്നു. ഇന്ത്യന്‍ സൈന്യം വേണ്ട സ്ഥലത്ത് വേണ്ട സമയത്ത് നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്ക് ഓരോ ഭാരതീയന്റെയും ആത്മാഭിമാനമുയര്‍ത്തുന്നതായാണെന്നും പൂര്‍വ്വ സൈനികസേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് സി രവീന്ദ്രനാഥ് ജനറല്‍ സെക്രട്ടറി ബി മധുകുമാര്‍,ഗോപാലകൃഷ്ണന്‍ നായര്‍,രാധാകൃഷ്ണന്‍ കുന്നക്കാട് എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.