സൈനികര്‍ക്ക് ആദരാഞ്ജലി നാളെ

Friday 30 September 2016 9:56 pm IST

കണ്ണൂര്‍: മലബാര്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ നാളെ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. കഴിഞ്ഞദിവസം നടന്ന തീവ്രവാദി അക്രമത്തില്‍ മരണപ്പെട്ട 18 പട്ടാളക്കാരോടുള്ള ആദരസൂചരമായി കാലത്ത് 11 മണിക്ക് സ്റ്റേഡിയത്തിന് മുമ്പിലുള്ള സൈനിക സ്തൂപത്തിന് മുന്നില്‍ 18 മെഴുകുതിരികള്‍ തെളിയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുമ്പ് യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാരെ സ്മരിക്കുകയും ചെയ്യും. മലബാറിന് സമഗ്രമായ ടൂറിസം വികസനത്തിന് സാധ്യതയുള്ളതിനാല്‍ വിശദമായ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഇത് സംബന്ധിച്ചുള്ള നിവേദനം മുഖ്യമന്ത്രിക്കും ടൂറിസം വകുപ്പ് മന്ത്രിക്കും ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.ബിനോയ് തോമസ്, കെ.ആര്‍.അബ്ദുള്‍ഖാദര്‍, ഭരതന്‍ പയ്യന്നൂര്‍, ബിനോയ്, പി.വി.അനൂപ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.