കണ്ണൂര്‍: രാജ്യരക്ഷക്ക് ഭീഷണിയായ പാക് ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യന്‍ സൈനികരുടെ പ്രത്യാക്രമണത്തിലും ധീരതക്കും വിമുക്തഭടന്മാര് പിന്തുണ നല്കി. അന്ത്യശ്വാസംവരെ രാജ്യത്തിന്റെ അഖണ്ഡതക്കും ഭദ്രതക്കും വേണ്ടി പോരാടാന്‍ സൈനികരുടെ കൂടെ വിമുക്തഭടന്മാരും അണിനിരക്കുമെന്ന് കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി വാഗ്ദാനം ചെയ്തു. യോഗത്തില്‍ പ്രസിഡണ്ട് കേണല്‍ പി.കണ്ണന്, സെക്രട്ടറി എം.വി.ജനാര്ദ്ദനന് നമ്പ്യാര്‍, സ്കാഡ്രന്‍ ലീഡര്‍ ചന്തുക്കുട്ടി, വി.വി.ബാലന്, കെ.എന്‍.അജിത്ത്, പി.ഗോപിനാഥന് നായര്‍, വത്സരാജ്, ശാന്തമ്മ ടീച്ചര്‍, പത്മിനി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: