തിരുവനന്തപുരം: ദല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരളത്തില്‍ റിക്രൂട്ട്മെന്റ് ക്യാമ്പ്. സ്ത്രീകള്‍ക്ക് 1554 ഒഴിവുകളും പുരുഷന്മാര്ക്ക് 3115 ഒഴിവുകളും.
സ്റ്റാഫ് സെലക്ഷന് കമ്മീഷന് മുഖേനയാണ് തിരഞ്ഞെടുപ്പ്. കമ്മീഷന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് ടു പാസാകണം. പ്രായപരിധി പുരുഷന്മാര്ക്ക് 18-21 വയസ്സും സ്ത്രീകള്‍ക്ക് 18-25 വയസ്സും ആണ്. അപേക്ഷിക്കേണ്ട അവസാന തീയതി 2016 ഒക്ടോബര്‍ 10. നവംബര്‍ അവസാനവാരത്തോടെ കായികക്ഷമത പരീക്ഷ കേരളത്തിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍. തുടര്‍ന്ന് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ 2017 മാര്‍ച്ച് നാലിന് 85 കേന്ദ്രങ്ങളില്‍ നടക്കും. http://ssconline.nic.in. വെബ് സൈറ്റില്‍ കൂടുതല്‍ വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: