സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

Thursday 7 July 2011 12:41 pm IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. 2,065 രൂപയാണു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 16,520 രൂപയും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവാണ് കേരളത്തിലും പ്രതിഫലിച്ചത്. യൂറോപ്യന്‍ വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 1529 ഡോളര്‍ വരെ എത്തി. പോര്‍ച്ചുഗീസ് സാമ്പത്തികനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് അടുപ്പിച്ചത്. ചൈന പലിശനിരക്ക് വര്‍ധിപ്പിച്ചതും നിക്ഷേപകരെ സ്വര്‍ണത്തിനു ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.