ശ്രീമദ് നാരായണീയ മഹാസത്രം സമാപിച്ചു

Friday 30 September 2016 10:16 pm IST

കൊച്ചി: പത്താമത് അഖിലഭാരത നാരായണീയ മഹാസത്രത്തിന് പേരണ്ടൂര്‍ ഭഗവതിക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ പരിസമാപ്തി. ഉച്ചക്ക് 12.30 ന് യജ്ഞാചാര്യന്‍ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, ഭഗവാന്റെ കേശാദിപാദവര്‍ണ്ണന അവതരിപ്പിച്ച് ദീപാരാധനയോടെ മഹാസത്രയജ്ഞം സമര്‍പ്പിച്ചു. സമാപനസമ്മേളനത്തില്‍ സത്രസമിതി ചെയര്‍മാന്‍ അഡ്വ. മങ്ങാട്ട് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നടന്‍ മധു ഉദ്ഘാടനംചെയ്തു. മേല്‍പ്പത്തൂര്‍ പുരസ്‌കാരം യജ്ഞാചാര്യന്‍ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിക്ക് സമ്മാനിച്ചു. ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. അടുത്ത നാരായണീയസത്രം തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലായിരിക്കുമെന്ന സത്രവിളംബരമുണ്ടായി. ബി.എം. സനല്‍കുമാര്‍ സത്രറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ജയപ്രകാശ്, അഡ്വ. ശ്രീകുമാര്‍, അതികായന്‍, ദിനേശ് പിള്ള, ഉണ്ണികൃഷ്ണ മേനോന്‍, കമാണ്ടര്‍ മോഹനന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.