കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തിലുള്ള ശിവോഹം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നോവേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14ന് ചരക്കുസേവന നികുതി(ജി. എസ്.ടി)യെക്കുറിച്ച് ഒരു ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന പഌനിംഗ് ബോര്‍ഡ് അംഗം പ്രൊഫ.ഡി.നാരായണ, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനിലെ പ്രൊഫസര്‍ ഡോ.ജോസ് സെബാസ്റ്റിയന് എന്നിവരാണ് കഌസ്സ് നയിക്കുന്നത്. പള്ളിയാംമൂല ശിവോഹം സെന്റര്‍ ഓഫ് എക്സലന്‍സിലെ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെയാണ് ശില്പശാല. ഫോണ്‍: 04972742219, 9072325323, 9567268040.
പ്രതികരിക്കാൻ ഇവിടെ എഴുതുക: