കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ 2016-17 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ 16-ന് രാവിലെ 10 മണി മുതല്‍ സര്‍വകലാശാലയുടെ മാങ്ങാട്ട്പറമ്പ് കേമ്പസിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ വച്ച് നടത്തും. പ്രവേശന പരീക്ഷ ആവശ്യമുള്ളവരുടെ വിഷയം തിരിച്ചുള്ള പേരുവിവരം യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ഇന്നുമുതല്‍ മുതല്‍ ലഭിക്കും. പരാതിയെന്തെങ്കിലും ഉണ്ടെങ്കില്‍ 4 നകം അറിയിക്കേണ്ടതാണ്. (ഫോണ്‍ : 0497 2715227). പരീക്ഷക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതും ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് പരീക്ഷാസമയത്ത് ഹാജരാക്കേണ്ടതുമാണെന്ന് സര്‍വ്വകാലാശാല പത്രകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: