മര്‍ദ്ദനം: പോലീസുകാരെ സസ്‌പെന്റ് ചെയ്യണം

Friday 30 September 2016 10:23 pm IST

കളമശേരി: പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ദളിത് യുവാവ് സൂരജി (19)ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മൊഴിയെടുത്തു. കുറ്റക്കാരായ 4 പോലീസുകാരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാരാണ് പരാതിയുമായി ചെന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നട്ടെല്ലിന് പൊട്ടലുണ്ടെന്നും സൂരജ് പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദിക്കുകയാണ്. കൈവശമുണ്ടായിരുന്ന 700 രൂപ പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയപ്പോള്‍ കാണാതായെന്നും സൂരജ് മൊഴി നല്‍കി. കഴിഞ്ഞ ഞായറാഴ്ച പാലാരിവട്ടം സ്‌റ്റേഷനിലെത്തിയപ്പോഴാണ് പോലീസുകാര്‍ മര്‍ദ്ദിച്ചിത്. അച്ഛന്‍ ഹൃദ്രോഗിയും അമ്മ കാന്‍സര്‍ രോഗിയുമാണ്. ആറുപേരുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് താന്‍. പണിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും സൂരജ് പറഞ്ഞു. കളമശേരി പോലീസിന്റ മര്‍ദ്ദനമേറ്റ് കിടക്കുന്ന ശെല്‍വന്റെ പരാതിയും ചെയര്‍മാന്‍ സ്വീകരിച്ചു. ആവശ്യമെങ്കില്‍ മൊഴിയെടുക്കാന്‍ അടുത്ത ദിവസം വരുമെന്നും ജസ്റ്റിസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.