കണ്ണൂര്‍: എഐഎസ്എഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫീസിന് നേരെ നടന്ന അക്രമം അപലപനീയമാണെന്ന് കണ്ണൂര്‍ ജില്ലാ പ്രൈവറ്റ് ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘ് പ്രസിഡണ്ട് കെ.കെ.ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി പി.കൃഷ്ണന് എന്നിവര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം താഴെചൊവ്വയില്‍ നടന്ന അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കുന്ന പ്രവണത വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനകരമാണ്. ഭരണ സംവിധാനത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: