ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജില്ലാതല ഉദ്ഘാടനം നാളെ

Friday 30 September 2016 10:32 pm IST

കണ്ണൂര്‍: ഗാന്ധിജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 2) നടക്കും. രാവിലെ 8.45 ന് ജില്ലാ കലക്ടറേറ്റ് അങ്കണത്തില്‍ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും തുടര്‍ന്ന് 9 മണിക്ക് കൂട്ടയോട്ടവും സംഘടിപ്പിക്കും. എസ് പി കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഫഌഗ് ഓഫ് ചെയ്യും. 9.30 ന് പൊതുസമ്മേളനം ടൗണ്‍ സ്‌ക്വയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഒറപ്പടി കലാകൂട്ടായ്മ കളിവട്ടം അവധി ദിന പാഠശാല അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ഏകാങ്ക നാടകം 'ഇനി നിങ്ങള്‍ പറയൂ' അരങ്ങേറും. താലൂക്ക് വികസന സമിതി ഇന്ന് കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ഇന്ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. താലൂക്ക് പരിധിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും വികസന സമിതി അംഗങ്ങളും താലൂക്ക്തല ഓഫീസ് തലവന്മാരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.