കണ്ണൂര്‍: അധ്യാപക പുനര്‍വിന്യാസത്തിന്റെ ഭാഗമായി അധ്യാപകരെ വിവിധ വിദ്യാലയങ്ങളിലേക്ക് ഇംപ്ലിമെന്റ് ഓഫീസര്‍മാരായും മറ്റും പുനര്‍വിന്യസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാഷാപഠനത്തിനായി നിയോഗിക്കപ്പെട്ട അധ്യാപകരെ ഭാഷാപഠന സൗകര്യമില്ലാത്ത വിദ്യാലയങ്ങളിലേക്കും മറ്റും നിയമിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷാധ്യാപകര്‍ പുനര്‍വിന്യസിക്കപ്പെടുമ്പോള്‍ അതുവരെ ഭാഷ പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടമാവുകയും അധ്യാപകന്റെ അഭാവത്തില്‍ പ്രസ്തുത തസ്തിക നഷ്ടപ്പെടുകയും ചെയ്യും. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘത്തിന് ഇടവരുത്തുന്ന നടപടിക്കെതിരെ കേരള സംസ്കൃതാധ്യാപക ഫെഡറേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശൈക്ഷിക ജാഗ്രതാ സദസ്സ് എന്ന പേരില്‍ പ്രതിഷേധ കണ്വെന്ഷന് നടത്തും. കൂട്ടായ്മ സംസ്കൃതാധ്യാപക ഫെഡറേഷന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിനോദ് കുമാര്‍ തൃശൂര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: